Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pollution In

Alappuzha

മാ​ലി​ന്യം പേ​റി ജ​ലാ​ശ​യ​ങ്ങ​ൾ: രോ​ഗ​ശ​യ്യ​യി​ൽ നാ​ട്

ആ​ല​പ്പു​ഴ: തോ​ടു​ക​ൾ ന​ശി​ച്ചാ​ൽ നാ​ട് ന​ശി​ക്കും. ഇ​ത് 2018ലെ ​വെ​ള്ള​പ്പൊ​ക്കകാ​ല​ത്ത് ഉ​ൾ​പ്പെ​ടെ കേ​ര​ള ജ​ന​ത തി​രി​ച്ച​റി​ഞ്ഞ സ​ത്യ​മാ​ണ്.തോ​ടു​ക​ളും ജ​ലാ​ശ​യ​ങ്ങ​ളും സം​ര​ക്ഷി​ക്കു​ന്നി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല,ന​മ്മു​ടെ​യൊ​ക്കെ അ​ശ്ര​ദ്ധ മൂ​ലം വ​ലി​ച്ചെ​റി​യു​ന്ന മാ​ലി​ന്യ​ങ്ങ​ൾരോ​ഗ​മാ​യി ന​മ്മ​ളി​ലേ​ക്കുത​ന്നെ എ​ത്തു​ന്നു. ഇ​വ വൃ​ത്തി​യാ​ക്കാ​ൻഅ​ധി​കൃ​ത​രും കാ​ര്യ​മാ​യി ശ്ര​മി​ക്കു​ന്നി​ല്ല എ​ന്നു​ള്ള​ത് സ​ത്യ​മാ​ണ്.

ഇ​ത്ത​ര​ത്തി​ൽ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ എ​ത്തേ​ണ്ട പ്ര​ധാ​ന ചി​ലജ​ലാ​ശ​യ​ങ്ങ​ളു​ടെ അ​വ​സ്ഥ തു​റ​ന്നുകാ​ട്ടു​ക​യാ​ണ് ഇ​വി​ടെ.

ന​വീ​ക​രി​ച്ച വ​ര​ട്ടാ​ർ മാ​ലി​ന്യ​ക്കൂ​മ്പാ​ര​മാ​യി; ദു​ർ​ഗ​ന്ധ​വും രോ​ഗ​ഭീ​ഷ​ണി​യും

ചെ​ങ്ങ​ന്നൂ​ർ: ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ കോ​ടി​ക​ൾ ചെ​ല​വി​ട്ട് ന​വീ​ക​രി​ച്ച തി​രു​വ​ൻ​വ​ണ്ടൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​ഴ​യ വ​ര​ട്ടാ​ർ (മു​ള​ന്തോ​ട്) ഇ​ന്ന് മാ​ലി​ന്യ​നി​ക്ഷേ​പ കേ​ന്ദ്ര​മാ​യി മാ​റു​ന്നു. തോ​ട്ടിലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ട്ട​തോ​ടെ മാ​ലി​ന്യ​ങ്ങ​ൾ കെ​ട്ടി​ക്കി​ട​ക്കു​ക​യും രൂ​ക്ഷ​മാ​യ ദു​ർ​ഗ​ന്ധം പ്ര​ദേ​ശ​മാ​കെ പ​ട​രു​ക​യും ചെ​യ്യു​ന്ന​ത് നാ​ട്ടു​കാ​രി​ൽ ക​ടു​ത്ത ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ക​യാ​ണ്.

രോ​ഗ​ഭീ​ഷ​ണി​യി​ൽ ജ​നം

നാ​ലാം വാ​ർ​ഡി​ലെ വ​ടു​ത​ല​പ്പ​ടി, പി​ഐ​പി ക​നാ​ൽ പാ​ലം, ഗ​വ. യു​പി സ്കൂ​ൾ പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളാ​ണ് മാ​ലി​ന്യ​നി​ക്ഷേ​പ​ത്തി​ന്‍റെ പ്ര​ധാ​നകേ​ന്ദ്ര​ങ്ങ​ൾ. കോ​ഴി​മാ​ലി​ന്യം, മ​ത്സ്യം, അ​ടു​ക്ക​ള മാ​ലി​ന്യ​ങ്ങ​ൾ എ​ന്നി​വ കൂ​ടാ​തെ ച​ത്ത ജ​ന്തു​ക്ക​ളെ​യും ഇ​വി​ടെ ത​ള്ളു​ന്നു​ണ്ട്. മാ​വേ​ലി സ്റ്റോ​ർ, ജ​ന​സേ​വ​ന കേ​ന്ദ്രം, ധ​ന​കാ​ര്യസ്ഥാ​പ​ന​ങ്ങ​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ എ​ന്നി​വ സ്ഥി​തി ചെ​യ്യു​ന്ന പ്ര​ദേ​ശം കൂ​ടി​യാ​ണി​ത്. മൂ​ക്കു​പൊ​ത്താ​തെ ഇ​തു​വ​ഴി ന​ട​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

മാ​ലി​ന്യ​ങ്ങ​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​നാ​ൽ സ​മീ​പ​ത്തെ കി​ണ​റു​ക​ളി​ലെ ജ​ല​ത്തെ​യും ഇ​ത് ബാ​ധി​ച്ചി​ട്ടു​ണ്ട്. പ​രി​ശോ​ധ​ന​യി​ൽ കി​ണ​ർ​വെ​ള്ള​ത്തി​ൽ അ​നു​വ​ദ​നീ​യ​മാ​യ​തി​നേ​ക്കാ​ൾ അ​ഞ്ചു മ​ട​ങ്ങ് അ​ധി​കം കോ​ളി​ഫോം ബാ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി. ജ​ല​ത്തി​ന്‍റെ പി​എ​ച്ച് മൂ​ല്യം കു​റ​വാ​ണെ​ന്നും നി​റം ക​റു​പ്പാ​യി മാ​റി​യ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ത​ട​സ​മാ​യി റോ​ഡ് നി​ർ​മാ​ണം

2017ൽ ​സ​ജി ചെ​റി​യാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​രു​ണ പാ​ലി​യേ​റ്റീ​വ് സൊ​സൈ​റ്റി​യും പ​ഞ്ചാ​യ​ത്തും ചേ​ർ​ന്ന് വ​ലി​യ തോ​തി​ൽ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. അ​ന്ന് വെ​ള്ള​ത്തി​ൽ സൂ​പ്പ​ർ ക്ലോ​റി​നേ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ന്നി​രു​ന്നു. എ​ന്നാ​ൽ, തൈ​പ്പ​റ​മ്പി​ൽ​പ​ടി-​വ​ടു​ത​ല​പ്പ​ടി റോ​ഡ് നി​ർ​മി​ച്ച​പ്പോ​ൾ നീ​രൊ​ഴു​ക്കി​ന് ത​ട​സ​മു​ണ്ടാ​കു​ക​യാ​യി​രു​ന്നു. തോ​ട്ടി​ലൂ​ടെ വെ​ള്ളം സു​ഗ​മ​മാ​യി ഒ​ഴു​കാ​ൻ ആ​വ​ശ്യ​മാ​യ മാ​ൻ​ഹോ​ൾ പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കാ​ൻ ക​ഴി​യാ​ത്ത​ത് റോ​ഡ് നി​ർ​മാ​ണ​വും അ​പൂ​ർ​ണ​മാ​ക്കാ​ൻ കാ​ര​ണ​മാ​യി.

അ​ന്ന​ത്തെ ന​വീ​ക​ര​ണ​ത്തി​ന്‍റെ 65 ശ​ത​മാ​നം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​ത്ര​മേ പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നു​ള്ളൂ. ചി​ല തത്പ​ര ക​ക്ഷി​ക​ളു​ടെ ഇ​ട​പെ​ട​ലു​ക​ൾ കാ​ര​ണം ബാ​ക്കി ഭാ​ഗ​ങ്ങ​ളി​ലെ ത​ട​സ​ങ്ങ​ൾ നീ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. നീ​രൊ​ഴു​ക്ക് പു​നഃ​സ്ഥാ​പി​ക്കാ​ൻ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ടേ​ണ്ട​തു​ണ്ട്. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ തോ​ട്ടി​ലെ ത​ട​സ​ങ്ങ​ൾ പൂ​ർ​ണ​മാ​യി നീ​ക്കം ചെ​യ്താ​ൽ മാ​ത്ര​മേ വ​ര​ട്ടാ​റി​​ന്‍റെ പ​ഴ​യ പ്ര​താ​പം വീ​ണ്ടെ​ടു​ക്കാ​നും നാ​ട്ടു​കാ​രു​ടെ രോ​ഗ​ഭീ​തി അ​ക​റ്റാ​നും സാ​ധി​ക്കൂ എ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

തീ​രാ​ശാ​പ​മാ​യി കോ​ട്ട​ത്തോ​ട്

മാ​വേ​ലി​ക്ക​ര: വെ​ള്ളൂ​ര്‍ കു​ള​ത്തി​ന് കി​ഴ​ക്ക് ഭാ​ഗ​ത്തുനി​ന്ന് ആ​രം​ഭി​ച്ച് ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ജ​ല​സം​ഭ​ര​ണി​ക​ളാ​യ നി​ര​വ​ധി കു​ള​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഗ​ര​ഹൃ​ദ​യ​ത്തി​ലൂ​ടെ അ​ച്ച​ന്‍കോ​വി​ലാ​റ്റി​ല്‍ പ​തി​ക്കു​ന്ന മാ​വേ​ലി​ക്ക​ര​യി​ലെ പ്ര​ധാ​ന ശു​ദ്ധ​ജ​ല തോ​ടാ​യി​രു​ന്ന കോ​ട്ട​ത്തോ​ട് ന​ഗ​ര​വാ​സി​ക​ള്‍​ക്ക് ഇ​ന്ന് തീ​രാ​ശാ​പ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

കൈ​യേ​റ്റ​ങ്ങ​ളും മാ​ലി​ന്യം ത​ള്ള​ലും മ​ലി​ന​ജ​ലം ഒ​ഴു​ക്കി വി​ട​ലും കാ​ര​ണം കോ​ട്ട​ത്തോ​ട് തീ​ര്‍​ത്തും ഒ​രു മ​ല​ിന ജ​ലവാ​ഹി​നി​യാ​ണ്. 2023ല്‍ ​കോ​ട്ട​ത്തോ​ട്ടി​ല്‍ 51 കൈ​യേറ്റ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യി​രു​ന്നെ​ങ്കി​ലും മൂ​ന്നു പേ​ര്‍​ക്ക് മാ​ത്രം നോ​ട്ടീ​സ് ന​ല്‍​കാ​നാ​ണ് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ര്‍​ക്ക് മൂ​ന്നു വ​ര്‍​ഷ​മാ​യി​ട്ടും ക​ഴി​ഞ്ഞ​ത്. ഇ​തി​നി​ടെ തോ​ട്ടി​ല്‍ അ​ശാ​സ്ത്രീ​യ​മാ​യി നി​ര്‍​മിച്ച ബോ​ക്സ് ക​ള്‍​വെ​ര്‍​ട്ടു​ക​ള്‍ തോ​ടി​​ന്‍റെ ഒ​ഴു​ക്കി​നേ​യും വ​ലി​യ​തോ​തി​ല്‍ ത​ട​സ​പ്പെ​ടു​ത്തു​ന്നു​ണ്ട്.

അ​ങ്ങി​ങ്ങാ​യി തോ​ടി​​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും മ​ലി​ന​ജ​ലം കെ​ട്ടി​നി​ന്ന് വ​ലി​യ ആ​രോ​ഗ്യഭീ​ഷ​ണി​യും ഉ​യ​ര്‍​ത്തു​ന്നു​ണ്ട്. ഇ​പ്പോ​ള്‍ കോ​ട്ട​തോടി​ന്‍റെ കൊ​റ്റാ​ര്‍​കാ​വ് ഭാ​ഗ​ത്ത് വെ​ള്ള​ത്തി​​ന്‍റെ ഒ​ഴു​ക്ക് ത​ട​സ​പ്പെ​ട്ട് അ​ന്‍​പ​തോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. ന​ഗ​ര​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള വീ​ടു​ക​ളു​ടേ​യും സ്ഥാ​പ​ന​ങ്ങ​ളു​ടേ​യും ശു​ചി​മു​റി മാ​ലി​ന്യ​ങ്ങ​ള്‍​വ​രേ തോ​ട്ടി​ലേ​ക്ക് ഒ​ഴു​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​പോ​ലും ന​ഗ​ര​സ​ഭ വി​ഷ​യ​ത്തി​ല്‍ യാ​തൊ​രു വി​ധ ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ല.

അ​ച്ച​ന്‍​കോ​വി​ലാ​റ്റി​ലെ കോ​ട്ട​ത്തോടി​​ന്‍റെ പ​ത​ന​മു​ഖ​ത്തി​ന് സ​മീ​പ​മാ​ണ് മാ​വേ​ലി​ക്ക​ര ജ​ല​സം​ഭ​ര​ണി​യു​ടെ ഇ​ന്‍​ല​റ്റ് വാ​ല്‍​വ് എ​ന്ന​തും വി​ഷ​യ​ത്തി​​ന്‍റെ ഗൗ​ര​വം വ​ര്‍​ധി​പ്പി​ക്കു​ന്നു​ണ്ട്. മു​പ്പ​തുവ​ര്‍​ഷ​മാ​യി കോ​ട്ട​ത്തോ​ട്ടി​ലെ മാ​ലി​ന്യ പ്ര​ശ​നം പ​രി​ഹ​രി​ക്കാ​നാ​യി ജ​ന​ങ്ങ​ള്‍ മു​റ​വി​ളികൂ​ട്ടു​ന്നു​ണ്ടെ​ങ്കി​ലും അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്തുനി​ന്നും ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​കു​ന്നി​ല്ല.

മാ​ലി​ന്യ​കേ​ന്ദ്ര​ങ്ങ​ളാ​യി തീ​ര​ദേ​ശ​ ജ​ലാ​ശ​യ​ങ്ങ​ൾ

തു​റ​വൂ​ർ: തീ​ര​ദേ​ശ​ത്തെ ജ​ലാ​ശ​യ​ങ്ങ​ൾ മാ​ലി​ന്യ​ങ്ങ​ൾ കൊ​ണ്ട് നി​റ​യു​ന്നു. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലെ തോ​ടു​ക​ളും മ​റ്റ് ജ​ലാ​ശ​യ​ങ്ങ​ളു​മാ​ണ് മാ​ലി​ന്യം ത​ള്ളു​ന്ന കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. പൊ​തുതോ​ടു​ക​ളും സ്വ​കാ​ര്യതോ​ടു​ക​ളും ഏ​റെ​ക്കു​റെ മാ​ലി​ന്യ​ങ്ങ​ൾ നി​റ​ഞ്ഞ് മൂ​ട​പ്പെ​ട്ട അ​വ​സ്ഥ​യാ​ണ്.

വീ​ടു​ക​ളി​ൽ നി​ന്നും പൊ​തുസ്ഥ​ല​ങ്ങ​ളി​ൽനി​ന്നും വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളി​ൽനി​ന്നു​മു​ള്ള ഖ​ര, ദ്രാ​വ​ക മാ​ലി​ന്യ​ങ്ങ​ൾ വ​ൻ​തോ​തി​ൽ തോ​ടുക​ളി​ലും മ​റ്റും ത​ള്ളി​യി​രി​ക്കു​ന്ന​തുമൂ​ലം ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലെ സ​ന്തു​ലി​താ​വ​സ്ഥ ത​ക​രു​ന്നു. മാ​ലി​ന്യകേ​ന്ദ്ര​ങ്ങ​ളാ​യി തോ​ടു​ക​ളും ജ​ലാ​ശ​യ​ങ്ങ​ളും മാ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​തു​മൂ​ലം വ​ൻ പാ​രി​സ്ഥി​തി​ക, ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.

ചേ​ർ​ത്ത​ല താ​ലൂ​ക്കി​ലെ വ​ട​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ ഒ​ട്ടു​മി​ക്ക പൊ​തു തോ​ടു​ക​ളും മാ​ലി​ന്യ​ങ്ങ​ൾ കൊ​ണ്ട് നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് . കൂ​ടു​ത​ലും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ. വീ​ടു​ക​ളി​ലെ​യും മ​റ്റും മാ​ലി​ന്യ​ങ്ങ​ൾ പ്ലാ​സ്റ്റി​ക് കി​റ്റു​ക​ളി​ൽ ആ​ക്കി പൊ​തുതോ​ടു​ക​ളി​ൽ ത​ള്ളു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഹ​രി​ത​ക​ർ​മ​സേ​ന മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു ന്നു​ണ്ടെ​ങ്കി​ലും ഒ​ട്ടു​മി​ക്ക വീ​ടു​ക​ളി​ലെ മാ​ലി​ന്യ​ങ്ങ​ളും മു​ഴു​വ​ൻ ത​ള്ളു​ന്ന​ത് പൊ​തു തോടു​ക​ളി​ലാ​ണ്. ഇ​തു​മൂ​ലം ഈ ​തോ​ടു​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന മ​ത്സ്യ​സ​മ്പ​ത്ത് പൂ​ർ​ണ​മാ​യും ന​ശി​ച്ച്, ചെ​റു​മ​ത്സ്യ​ങ്ങ​ൾ പോ​ലു​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്.

വ​യ​ലാ​ർ, ക​ട​ക്ക​ര​പ്പ​ള്ളി, തു​റ​വൂ​ർ, കു​ത്തി​യ​തോ​ട്, കോ​ടം​തു​രു​ത്ത്, എ​ഴു​പു​ന്ന, അ​രൂ​ർ, ഗ്രാ​മപ​ഞ്ചാ​യ​ത്തു​ക​ളു​ടെ കീ​ഴി​ലു​ള്ള പൊ​തു തോ​ടു​ക​ളാ​ണ് കൂ​ടു​ത​ലും നാ​ശ​ത്തി​​ന്‍റെ വ​ക്കി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്.

അ​ടി​യ​ന്ത​ര​മാ​യി​ പൊ​തുതോ​ടു​ക​ളി​ൽനി​ന്ന് മാ​ലി​ന്യം നീ​ക്കം ചെ​യ്ത് കൈ​യേറ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ച്ച് തോ​ടി​ന്‍റെ ഒ​ഴു​ക്ക് സു​ഗ​മ​മാ​ക്കാ​നു ള്ള ​ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​രി​​ന്‍റെയും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.

ക​രി​പ്പു​ഴ​ത്തോ​ടി​ന് ശാ​പ​മോ​ക്ഷ​മാ​യി​ല്ല

കാ​യം​കു​ളം: ക​രി​പ്പു​ഴ​ത്തോ​ടി​ന് ഇ​നി​യും ശാ​പ​മോ​ക്ഷ​മാ​യി​ല്ല. കാ​യം​കു​ളം ന​ഗ​ര​ഹൃ​ദ​യ​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ക​രി​പ്പു​ഴ​ത്തോ​ട്‌ ഇ​പ്പോ​ഴും ശാ​പ​മോ​ക്ഷം തേ​ടു​ക​യാ​ണ്. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ ചെ​റു​തോ​ടു​ക​ളി​ല്‍നി​ന്ന്‌ ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ളം ക​രി​പ്പു​ഴ​ത്തോ​ട്ടി​ലൂ​ടെ​യാ​ണ് കാ​യം​കു​ളം കാ​യ​ലി​ൽ സം​ഗ​മി​ക്കു​ന്ന​ത്‌.

ന​ഗ​ര​ത്തി​ലെ​യും പ​രി​സ​രപ്ര​ദേ​ശ​ങ്ങ​ളി​ലെ​യും മാ​ലി​ന്യ​ങ്ങ​ള്‍ നി​ക്ഷേ​പി​ക്കു​ന്ന കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ക​രി​പ്പു​ഴ​ത്തോ​ട്‌. ഹോ​ട്ട​ല്‍ മാ​ലി​ന്യ​ങ്ങ​ളും ഓ​ട​ക​ള്‍ വ​ഴി​യെ​ത്തു​ന്ന മാ​ലി​ന്യ​ങ്ങ​ളും കോ​ഴി​വേ​സ്‌​റ്റും കൊ​ണ്ട്‌ നി​റ​ഞ്ഞു കി​ട​ക്കു​ന്ന തോ​ട്‌ നാ​ട്ടു​കാ​ര്‍​ക്ക്‌ ദു​രി​ത​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ന​ല്‍​കു​ന്ന​ത്‌. തോ​ട്ടി​ലെ വെ​ള്ള​ത്തി​നു പോ​ലും ക​റു​പ്പ്‌ നി​റ​മാ​ണ്. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് തോ​ട്‌ ന​വീ​ക​രി​ക്കു​ന്ന​തി​നാ​യി 70 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചെ​ങ്കി​ലും ഉ​ദ്ദേ​ശി​ച്ച ഫ​ല​മു​ണ്ടാ​യി​ല്ല. ഇ​ത്‌ ഏ​റെ വി​വാ​ദം സൃ​ഷ്‌​ടി​ച്ചി​രു​ന്നു.

തോ​ട്ടി​ലെ ചെ​ളി നീ​ക്കം ചെ​യ്‌​ത്‌ സം​ര​ക്ഷ​ണഭി​ത്തി കെ​ട്ടാ​നാ​യി​രു​ന്നു തു​ക അ​നു​വ​ദി​ച്ച​ത്‌. എ​ന്നാ​ല്‍, നാ​മ​മാ​ത്ര​മാ​യ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ന​ട​ന്നു​ള്ളൂ. ന​ഗ​ര​സ​ഭ​യു​ടെ ഡ​മ്പിം​ഗ് ഗ്രൗ​ണ്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നേ​ക്കാ​ള്‍ മാ​ലി​ന്യം ഓ​രോ ദി​വ​സ​വും ക​രി​പ്പു​ഴ തോ​ട്ടി​ലേ​ക്കെ​ത്തു​ന്നു. ക​നീ​സാ ക​ട​വ് പാ​ലം, കാ​ര്യാ​ത്ത് പാ​ലം എ​ന്നി​വ​യു​ടെ വ​ശ​ങ്ങ​ളി​ല്‍ ചാ​ക്കു​ക​ളി​ലും പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലും നി​റ​ച്ച മാ​ലി​ന്യം കു​ന്നു​കൂ​ടു​ക​യാ​ണ്. ഇ​റ​ച്ചി​ക്കോ​ഴി​യു​ടെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ അ​ഴു​കി ദു​ര്‍​ഗ​ന്ധം പ​ര​ത്തു​ന്ന​തു കാ​ര​ണം മൂ​ക്കു​പൊ​ത്താ​തെ തോ​ടി​ന്‍റെ വ​ശ​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യി​ല്ല.

പ​ട്ട​ണ​ത്തി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ല്‍നി​ന്നും വീ​ടു​ക​ളി​ല്‍ നി​ന്നും എ​ത്തു​ന്ന മാ​ലി​ന്യ​ത്തി​ന് പു​റ​മെ ദൂ​രെ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നും വാ​ഹ​ന​ങ്ങ​ളി​ല്‍ മാ​ലി​ന്യം ചാ​ക്കി​ല്‍ നി​റ​ച്ച് തോ​ട്ടി​ലേ​ക്ക് എ​റി​യു​ക​യാ​ണ്. രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ പാ​ല​ങ്ങ​ള്‍​ക്ക് മു​ക​ളി​ല്‍ നി​ന്നാ​ണ് ഈ ​മാ​ലി​ന്യനി​ക്ഷേ​പം. ജ​ല​മ​ലി​നീ​ക​ര​ണം ക്രി​മി​ന​ല്‍ കു​റ്റ​മാ​യി​രി​ക്കെ തോ​ട് മ​ലി​ന​പ്പെ​ടു​ത്തു​ന്ന​വ​ര്‍​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Latest News

Corehub Up